Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Significant Surge

Wayanad

വേ​ന​ല്‍​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ പ​ഴ​വ​ര്‍​ഗ വി​പ​ണി​യി​ല്‍ വ​ന്‍ ഉ​ണ​ര്‍​വ്

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ല്‍ വേ​ന​ല്‍​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ പ​ഴ​വ​ര്‍​ഗ വി​പ​ണി​യി​ല്‍ വ​ന്‍ ഉ​ണ​ര്‍​വ്. ചൂ​ടി​ല്‍ നി​ന്ന് ആ​ശ്വാ​സം തേ​ടി ആ​ളു​ക​ള്‍ കു​ടി​വെ​ള്ള​ത്തി​നും ത​ണു​ത്ത പാ​നീ​യ​ങ്ങ​ള്‍​ക്കും പു​റ​മേ പ​ഴ​വ​ര്‍​ഗ​ങ്ങ​ളെ​യും കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​പ​ണി സ​ജീ​വ​മാ​യ​ത്.

ദി​വ​സേ​ന ട​ണ്‍ ക​ണ​ക്കി​ന് പ​ഴ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ വി​വി​ധ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തു​ന്ന​ത്. മൈ​സൂ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ വ​ന്‍​തോ​തി​ല്‍ പ​ഴ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത്.വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് ഇ​നി​യും ഉ​യ​രു​ന്ന​തോ​ടെ ക​ച്ച​വ​ടം കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. ക​ട​ക​ള്‍ കൂ​ടാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രും ഏ​റെ​യു​ണ്ട്.

ആ​പ്പി​ള്‍, ഓ​റ​ഞ്ച്, മു​ന്തി​രി, സ​ബ​ര്‍​ജ​ല്ലി, ത​ണ്ണി​മ​ത്ത​ന്‍, അ​നാ​ര്‍ തു​ട​ങ്ങി​യ പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍​ക്കാ​ണ് വി​പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ത​ണ്ണി​മ​ത്ത​ന്‍റെ​യും ഓ​റ​ഞ്ചി​ന്‍റെ​യും വി​ല്‍​പ​ന​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചൂ​ട് കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ പ​ഴ​വി​പ​ണി​യി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up